തൃശൂർ: അട്ടപ്പാടി മധു, വാളയാർ പെൺകുട്ടികൾ എന്നിവരുടെ വിഷയങ്ങൾ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.എം.എസ് ( ടി.വി. ബാബുവിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. നീലകണ്ഠൻ. എയ്ഡഡ് മേഖലയിലെ സംവരണം, പട്ടിക വിഭാഗ ഫണ്ട് തട്ടിപ്പ്, പീഡനങ്ങളും കൊലപാതകങ്ങളും, പാലക്കാട് മെഡിക്കൽ കോളേജ് വിഷയങ്ങൾ മുൻനിറുത്തി രണ്ടാം ഘട്ട സമരവും സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന കൗൺസിൽ യോഗവും മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പി.കെ. സുബ്രൻ അദ്ധ്യക്ഷനായി. സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഡോ. പി.പി. വാവ ( പ്രസിഡന്റ്), എൻ.കെ. നീലകണ്ഠൻ മാസ്റ്റർ (ജനറൽ സെക്രട്ടറി ), സി.എ. ശിവൻ (ട്രഷറർ), പി.കെ. രാധാകൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ്) കെ.എ. തങ്കപ്പൻ (സംഘടനാ സെക്രട്ടറി) , ചെറുവയ്ക്കൽ അർജുനൻ, കെ. ബിന്ദു (വൈസ് പ്രസിഡന്റുമാർ), ലോചനൻ അമ്പാട്ട്, പി.വി. രാജു (അസി. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.