തിരുവനന്തപുരം: പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഉൾപ്പെടെ ആക്രമിച്ച് തലസ്ഥാന ജില്ലയിൽ കലാപം സൃഷ്ടിക്കാൻ ആർ.എസ്.എസ് തുടർച്ചയായ ശ്രമം നടത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. ഏകപക്ഷീയമായ അക്രമങ്ങളാണ് ആർ.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായത്. ഈ സാഹചര്യത്തിൽ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാനാകുമോയെന്ന പരിശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |