SignIn
Kerala Kaumudi Online
Saturday, 20 April 2024 5.47 AM IST

മുളം ചെണ്ടയുടെ താളത്തിൽ പാട്ടുകൂട്ടം വാർഷികത്തിന് തുടക്കം

beena
പാട്ടുകൂട്ടം കോഴിക്കോടിന്റെ ഇരുപത്തിമൂന്നാം വാർഷികാഘോഷം ഉദ്ഘാടന ചെയ്ത മേയർ ഡോ. ബീന ഫിലിപ്പ് പാട്ടുകൂട്ടം കലാകാരൻമാരോടൊപ്പം ' മുളംചെണ്ട ' കൊട്ടുന്നു

കോഴിക്കോട്: നാടൻകലാ പഠന അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോടിന്റെ 23ാം വാർഷികാഘോഷം ഫോക്‌ലോർ ദിനത്തിൽ തുടക്കമായി. ഒരു വർഷവും ഒരു മാസവും നീളുന്ന പാട്ടുകൂട്ടം വാർഷികവും ഫോക്‌ലോർ ദിനാചരണവും കോഴിക്കോട് ടൗൺ ഹാളിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പാട്ടുകൂട്ടം വാർഷിക പുരസ്‌കാരങ്ങൾ സാഹിത്യകാരി ഡോ.ഖദീജ മുംതാസ് വിതരണം ചെയ്തു.
കാലിക്കറ്റ് സർവകലാശാല ഫോക്‌ലോർ വിഭാഗം മുൻ മേധാവി ഡോ.ഇ.കെ.ഗോവിന്ദ വർമ്മ രാജ ഫോക്‌ലോർ ദിനപ്രഭാഷണം നടത്തി. പാരമ്പര്യ നാട്ടിപ്പാട്ട് കലാകാരി ചേളന്നൂർ കുരുന്നാളിമീത്തൽ അരിയായിക്കു വേണ്ടി സഹോദരൻ കൂഴക്കോട് കൃഷ്ണൻകുട്ടി, സംഗീത സംവിധായകനും കലാസംഘാടകനുമായ വിത്സൺ സാമുവൽ, ഗാനരചയിതാവ് കാനേഷ് പൂനൂർ, മാദ്ധ്യമ പ്രവർത്തകൻ എ.രാജേഷ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. കവിയും നാടൻ പാട്ട് കലാകാരനുമായ ബാബുരാജ് കീഴരിയൂർ, ചെണ്ടമേളത്തിൽ ഇന്ത്യൻ ഗിന്നസ് റെക്കോർഡ് നേടിയ വിഷ്ണു ഒടുമ്പ്ര എന്നിവരെ അനുമോദിച്ചു. സ്വാഗതസംഘം ചെയർമാൻ ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ജഗത് മയൻ ചന്ദ്രപുരി ,
റീജു ആവള, ഡോ.എം.പി.വാസു മൂടൂർ, സന്ദീപ് സത്യൻ, റഹീന കൊളത്തറ, പാട്ടുകൂട്ടം ഡയറക്ടറും സ്വാഗതസംഘം ജനറൽ കൺവീനറുമായ ഗിരീഷ് ആമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.