അടൂർ : കേരള കർഷകസംഘം അടൂർ ഏരിയ സമ്മേളനം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു .ഏരിയാ പ്രസിഡന്റ് അഡ്വ.എൻ.ജനാർദ്ദന കുറുപ്പ്, കെ.ജി.കുര്യൻ, സോമനാഥൻ പിള്ള എന്നിവർ അടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സംഘാടക സമിതി ചെയർമാൻ അജീഷ് കുമാർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ.രഞ്ജു പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ പി. ബി.ഹർഷകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കർഷക സംഘം ജില്ലാസെക്രട്ടറി ആർ.തുളസീധരൻപിള്ള, ജോയിന്റ് സെക്രട്ടറി കെ.ജി.വാസുദേവൻ എന്നിവർ പങ്കെടുത്തു.