കണ്ണൂർ: ജില്ലാ ഹയർ സെക്കൻഡറി ചരിത്ര അദ്ധ്യാപക സംഗമം കണ്ണൂരിൽ കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര സാങ്കേതികവിദ്യ ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോഴും മാനവിക വിഷയങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നത് ശുഭ സൂചകമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ നൗഷാദ് പൂതപ്പാറ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച എൻ.വി അഫ്സൽ, പ്രജേഷ് കുമാർ, ജെ.ആർ ജയലേഖ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഈ വർഷത്തെ ഹയർ സെക്കൻഡറി പൊതു പരീക്ഷയിൽ ചരിത്ര വിഷയത്തിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രിൻസിപ്പൽമാരായ പി.വി വിനോദ് കുമാർ, ഇബ്രാഹിം, പി. ദാമോദരൻ, പി. സതീശൻ, സജി ജോൺ, പി. ജോർജ്, കൺവീനർ അനീഷ് ചുങ്കകാരൻ, അഷറഫ്, ജംഷീർ എന്നിവർ പ്രസംഗിച്ചു.