വണ്ടൂർ: വണ്ടൂർ പ്രീമെട്രിക്ക് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് ഓണസമ്മാനമായ കമ്പ്യൂട്ടറുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് എത്തി. ഹോസ്റ്റലിൽ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങുകൾക്കിടയിലേക്കാണ് സമ്മാനവുമായി ബ്ലോക്ക് പഞ്ചായത്ത് അധികൃതരെത്തിയത്.
കഴിഞ്ഞ തവണ ബ്ലോക്ക് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് ഹോസ്റ്റലിൽ എത്തിയപ്പോൾ കുട്ടികൾ ആവശ്യപ്പെട്ടതായിരുന്നു ലാപ്പ്‌ടോപ്പും ഇൻവർട്ടറും. ഇൻവർട്ടറും ഉടൻ എത്തിക്കുമെന്ന് കെ.സി. കുഞ്ഞിമുഹമ്മദ് പറഞ്ഞു.
നിലവിൽ 16 കുട്ടികളുണ്ട് ഹോസ്റ്റലിൽ. ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ പൂക്കളമൊരുക്കിയിരുന്നു. തുടർന്ന് ഹോസ്റ്റൽ അധികൃതരുടെ നേതൃത്വത്തിൽ ഓണസദ്യയും ഓണക്കളികളും സംഘടിപ്പിച്ചു.