SignIn
Kerala Kaumudi Online
Thursday, 25 April 2024 10.38 PM IST

100 അടി താഴ്ചയിലേക്ക് വീണ നായയെ രക്ഷിച്ചു

dog

ലണ്ടൻ : കടലിനോട് ചേർന്ന കുന്നിൽ നിന്ന് 100 അടി താഴ്ചയിലേക്ക് വീണ നായയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇംഗ്ലാണ്ടിൽ കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. ടോർബേയിലെ സെന്റ് മേരീസ് ബേ ബീച്ചിനോട് ചേർന്ന ചെങ്കുത്തായ കുന്നിൽ നിന്നാണ് സ്പാനിയൽ ഇനത്തിലെ ' യോഗി " എന്ന നായ വീണത്.

കാൽ വഴുതി വീണ നായ കുന്നിന് താഴെ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ യോഗി സുഖം പ്രാപിച്ച് വരുന്നതായാണ് റിപ്പോർട്ട്. ഉടമ എമിലി ലിനെഹാനൊപ്പം കുന്നിൽ നടക്കാനെത്തിയതായിരുന്ന യോഗി. യോഗി വീണ ഉടൻ എമിലി വിവരം കോസ്റ്റ്ഗാർഡിനെ അറിയിക്കുകയായിരുന്നു.

ഇംഗ്ലണ്ടിലെ റോയൽ നാഷണൽ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കുന്നിന്റെ താഴ്‌ഭാഗത്തെ പാറക്കൂട്ടത്തിനിടെയിൽ നിന്ന് യോഗിയെ രക്ഷിക്കുകയായിരുന്നു. നനഞ്ഞ് തണുത്ത അവസ്ഥയിലായിരുന്ന യോഗിയുടെ കാലുകളിലും നട്ടെല്ലിലും ഒരു കണ്ണിലും പരിക്കേറ്റു.

ലൈഫ് ബോട്ടിലാണ് യോഗിയെ തീരത്തെത്തിച്ചത്. ഞരമ്പുകൾക്കടക്കം ഗുരുതരമായി ക്ഷതമേറ്റ യോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.