ട്രിപോളി: ലിബിയയുടെ തലസ്ഥാനമായ ട്രിപോളിയിൽ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 32 പേർ കൊല്ലപ്പെട്ടു. 140 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ യുവ ഹാസ്യനടനായ മുസ്തഫ ബറാക ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. വെടിയേറ്റാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് വിവരം.
ആക്രമണം അവസാനിപ്പിക്കാൻ അടിയന്തരമായി വെടിനിറുത്തൽ നടപ്പാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ശനിയാഴ്ച എതിർ രാഷ്ട്രീയ വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. നഗരത്തിൽ പലയിടത്തും വെടിവയ്പുകളും സ്ഫോടനങ്ങളുമുണ്ടായി.