SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.58 PM IST

ചന്ദ്രനെ ചുറ്റാൻ ഒറിയോൺ

artemis

വാഷിംഗ്ടൺ : ആർട്ടെമിസ് ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 2,80,000 മൈൽ സഞ്ചരിക്കുന്ന ഒറിയോൺ ചന്ദ്രന്റെ വിദൂര വശത്തിന് അപ്പുറത്തേക്ക് 40,000 മൈൽ യാത്ര ചെയ്യും. ശേഷം, ഒക്ടോബർ 10ന് ഇന്ത്യൻ സമയം രാത്രി 8.12ന് സാൻഡിയാഗോ തീരത്ത് പസഫിക് സമുദ്രത്തിൽ പതിക്കും. മണിക്കൂറിൽ 24,500 മൈൽ വേഗതയിലായിരിക്കും മൊത്തം 13 ലക്ഷം മൈൽ സഞ്ചരിച്ച ഒറിയോൺ പേടകം ഭൂമിയിൽ പതിക്കുക. ബഹിരാകാശത്ത് വച്ച് സർവീസ് മോഡ്യൂൾ വേർപെടുകയും ക്രൂ മൊഡ്യൂൾ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുകയും ചെയ്യും.

ആർട്ടെമിസിലെ ഉപഗ്രഹങ്ങൾ.

1. ക്യൂബ്‌സാറ്റ്സ്

വിവിധ ശാസ്ത്ര ദൗത്യങ്ങളുമായി 10 ഇത്തിരിക്കുഞ്ഞൻ ഉപഗ്രഹങ്ങൾ. ബഹിരാകാശത്തേക്ക് വിന്യസിക്കും. ഓരോ ക്യൂബ്‌സാറ്റിനും ഏകദേശം 11 കിലോ ഭാരം.


ആർട്ടെമിസ് ദൗത്യം

 പദ്ധതി നിലവിൽ വന്നത് - 2017

 ചന്ദ്രനിൽ ആദ്യമായി ഒരു വനിത കാലുകുത്തും

 ചന്ദ്രനിലേക്ക് കറുത്ത വർഗത്തിലെ ആദ്യ വ്യക്തിയെ എത്തിക്കും

 ആർട്ടെമിസ് - IIൽ യാത്രികരുണ്ടാകും. ഇവർ ചന്ദ്രനിൽ ഇറങ്ങില്ല. ചന്ദ്രന്റെ അടുത്ത് കൂടി പറക്കും. ആർട്ടെമിസ് - I ന്റെ അതേ മാതൃകയിലായിരിക്കും വിക്ഷേപണം. നാല് യാത്രികർ. ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്യും. വിക്ഷേപണം 2024ൽ ഉണ്ടായേക്കാം

 ആർട്ടെമിസ് - III നാല് യാത്രികരുമായി ചന്ദ്രോപരിതലത്തിലിറങ്ങും. 21 -ാം നൂറ്റാണ്ടിലെ ആദ്യ ചാന്ദ്ര യാത്രികർ.! പിന്നാലെ വർഷത്തിൽ ഒന്നെന്ന കണക്കിൽ മനുഷ്യ ദൗത്യങ്ങൾ. ആർട്ടെമിസ് - III 2025ലുണ്ടായേക്കും.

 പേര് വന്ന വഴി

ഗ്രീക്ക് പുരാണത്തിൽ ദേവൻമാരുടെ ദേവനായ സിയൂസിന്റെയും ലീറ്റോ ദേവിയുടെയും മകളാണ് ആർട്ടെമിസ്. അപ്പോളോ ദേവന്റെ ഇരട്ട സഹോദരി.

----------------------------------------------------------------------------------------

 ചരിത്രം കുറിച്ച അപ്പോളോ

വാഷിംഗ്ടൺ : നാസയുടെ നേതൃത്വത്തിൽ 1961 മുതലാണ് അപ്പോളോ മിഷന്റെ തുടക്കം. അപ്പോളോ ദൗത്യത്തിൽ ആദ്യമായി മനുഷ്യനെ വഹിച്ച അപ്പോളോ 1 ( 1967 )​ പരീക്ഷണത്തിനിടെ അഗ്നിക്കിരയായി മൂന്ന് ബഹിരാകാശ യാത്രികർ ദാരുണമായി കൊല്ലപ്പെട്ടു. പിന്നീട് 1968ൽ അപ്പോളോ 7 മനുഷ്യനെയും വഹിച്ച് ബഹിരാകാശത്തെത്തി. അപ്പോളോ 8 മനുഷ്യനെ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. 1969 ജൂലായ് 16ന് അപ്പോളോ 11ലൂടെ മനുഷ്യനെ ചന്ദ്രനിലെത്തിച്ചു.

ജൂലായ് 21 പുലർച്ചെ 2.56ന് ചന്ദ്രനിലെ പ്രശാന്ത സമുദ്രം ( Sea of Tranquillity ) എന്ന ഭാഗത്ത് നീൽ ആംസ്ട്രോംഗ് കാലുകുത്തി. പിന്നാലെ ബസ് ആൽഡ്രിനും ചന്ദ്രനിലിറങ്ങി. മൂന്നാമത്തെ യാത്രികനായ മൈക്കൽ കോളിൻസ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയില്ല. പകരം, കമാൻഡ് മോഡ്യൂളിനെ നിയന്ത്രിച്ച് ചന്ദ്രനെ വലംവച്ചു.

1972 ഡിസംബർ 11ന് ചന്ദ്രനിലിറങ്ങിയ അപ്പോളോ 17 ആണ് അവസാനമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്. അപ്പോളോ 11 മുതൽ 17 വരെയുള്ള മിഷനുകളിലായി ഇതുവരെ 12 പേരാണ് ചന്ദ്രനിൽ കാലുകുത്തിയിട്ടുള്ളത്. അപ്പോളോ - 17 ലെ യാത്രികരായ ഹാരിസൺ ഷ്‌മിറ്റ്, യൂജീൻ സെർനൻ എന്നിവരാണ് ഒടുവിലായി ചന്ദ്രനിലിറങ്ങിയ മനുഷ്യർ.

 ചന്ദ്രനിൽ മനുഷ്യനെ ഇറക്കിയിട്ടുള്ള ഏക രാജ്യം - യു.എസ്

 ചന്ദ്രനിൽ ഇതുവരെ കാലുകുത്തിയവർ - 12

അപ്പോളോ - 11 ( 1969 )

നീൽ ആംസ്ട്രോഗ്

ബസ് ആൽഡ്രിൻ

അപ്പോളോ - 12 ( 1969 )

പീറ്റ് കോൺറാഡ്

അലൻ ബീൻ

അപ്പോളോ - 14 ( 1971 )

അലൻ ഷെപ്പേഡ്

എഡ്ഗർ മിച്ചൽ

അപ്പോളോ - 15 ( 1971 )

ഡേവിഡ് സ്കോട്ട്

ജെയിംസ് ഇർവിൻ

അപ്പോളോ - 16 ( 1972 )

ജോൺ യംഗ്

ചാൾസ് ഡ്യൂക്ക്

അപ്പോളോ - 17 ( 1972 )

ഹാരിസൺ ഷ്‌മിറ്റ്

യൂജീൻ സെർനൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.