SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.41 AM IST

ഓണക്കോടിയും സ്നേഹസമ്മാനങ്ങളുമായി കുട്ടികൾ ബാലികാഭവനിൽ

cpz-school-
ചെറുപുഴ ജെ.എം.യു.പി സ്കൂൾ പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും വിദ്യാർത്ഥികളും വാഴക്കുണ്ടം ബാലികാ ഭവനിലെ കുട്ടികൾക്കൊപ്പം.

ചെറുപുഴ: ചെറുപുഴ ജെ.എം.യു.പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ വാഴക്കുണ്ടം ബാലികാ ഭവനിൽ ഓണക്കോടിയും സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികൾ ഓണപ്പാട്ട് പാടിയും നൃത്തം ചെയ്തും ബാലികാ ഭവനിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ചു. ജെ.എം.യു.പി സ്കൂൾ പി.ടി.എ അംഗങ്ങൾ സ്വരൂപിച്ച വസ്ത്രങ്ങളും പലഹാരങ്ങളും സമ്മാനങ്ങളും ബാലികാഭവനിലെ കുട്ടികൾ സ്നേഹത്തോടെ ഏറ്റുവാങ്ങി.ബാലികാ ഭവനിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിക്കൊണ്ട് ഓണാഘോഷം ആരംഭിക്കണമെന്ന പി.ടി.എയുടെ തീരുമാനമായിരുന്നു.പി.ടി.എ പ്രസിഡന്റ് കെ.എ.സജി, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, സ്കൂൾ മുഖ്യാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഓണക്കോടി ബാലികാ ഭവൻ ഡയറക്ടർക്ക് കൈമാറി. ടി.പി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.പി.വി. ഭാസ്കരൻ, കെ. സുനീഷ്, എം. സ്മിത, വി.വി. അജയകുമാർ,സി.കെ. ഷീന, കെ. സൽമത്ത്, ഇ.കെ.ഹരിത എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക് ദീപ കോലുവള്ളി, കെ.സുഷമ, മിഷേൽ പ്രണേഷ്, ദിയ മുരളി, സി.കെ.വരദ, പി.ലീന , ഇ.ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.