SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.16 AM IST

റഹ്മാന് ആദരവുമായി കാനഡ: വൈകാരികമായി നന്ദി പറഞ്ഞ് എ.ആർ

arrahman

ഒട്ടാവ: 'എ.ആർ റഹ്മാൻ എന്ന പേര് എന്റേതല്ല. അതിനർത്ഥം കരുണയുള്ളവൻ എന്നാണ്. കരുണ ദൈവികമാണ്. ഒരാൾക്ക് കരുണാമയന്റെ ദാസനാകാൻ മാത്രമേ കഴിയൂ. അതിനാൽ ഈ പേര് കാനഡയിൽ വസിക്കുന്ന എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ആരോഗ്യവും നൽകട്ടെ.' - ലോകം ആദരിക്കുന്ന സംഗീത സാമ്രാട്ട് എ.ആർ. റഹ്മാൻ കുറിച്ചു.

കാനഡയിലെ മാർഖാം നഗരത്തിലെ തെരുവിന് എ.ആർ. റഹ്മാന്റെ പേര് നൽകി ആദരിച്ചതിന് ട്വിറ്ററിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയായിരുന്നു റഹ്മാൻ.

'എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപിക്കാത്ത അംഗീകാരമാണിതെന്നും കാനഡയ്ക്കും മാർഖാം നഗരത്തിനും നന്ദിപറയുന്നു'വെന്നും റഹ്മാൻ കുറിച്ചു.

'ഇത് എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. മർഖാം മേയർ ഫ്രാങ്ക് സ്‌കാർപിറ്റി, കൗൺസിലർമാർ, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരോടും കാനഡയിലെ മുഴുവൻ ജനങ്ങളോടും ഞാൻ വളരെ നന്ദിയുള്ളവനാണ്'' റഹ്മാൻ വ്യക്തമാക്കി. എന്റെ ഉയർച്ചക്കും സിനിമയുടെ നൂറാം വർഷം ആഘോഷിക്കാനും പ്രചോദനം നൽകിയ ഇതിഹാസതുല്യരായ പ്രതിഭകൾക്കും എന്നോടൊപ്പം പ്രവർത്തിച്ച എല്ലാ ക്രിയേറ്റീവായ മനുഷ്യർക്കും നന്ദി പറയുന്നു. ഞാൻ ഈ സമുദ്രത്തിലെ വളരെ ചെറിയ ഒരു തുള്ളി മാത്രമാണ്' റഹ്മാൻ വിനയാന്വിതനായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ARRAHMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.