SignIn
Kerala Kaumudi Online
Thursday, 25 April 2024 5.19 PM IST

പുന്നാര മിനിസ്​റ്ററേ എന്ന് ബഷീർ, 'പുന്നാര അംഗമേ' എന്ന് മന്ത്രി റിയാസ്

p

തിരുവനന്തപുരം: നിയമസഭയിൽ ചിരിയുയർത്തി മന്ത്റി പി.എ.മുഹമ്മദ് റിയാസും പി.കെ.ബഷീറും.തന്റെ മണ്ഡലത്തിലെ റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള സബ്മിഷൻ ഉന്നയിക്കവെയാണ് എം.എൽ.എയും മന്ത്റിയും പരസ്പരം 'പുന്നാരേ' എന്ന് വിശേഷിപ്പിച്ചത്.റീബിൽഡ് പദ്ധതിയിലുൾപ്പെടുത്തി ഏറനാട് മണ്ഡലത്തിൽ എരഞ്ഞിമാവ് മുതൽ എടവണ്ണ വരെയും അരീക്കോട് സൗത്ത് മുതൽ മഞ്ചേരി വരെയും കെ.എസ്.ടി.പി നിർമ്മിക്കുന്ന റോഡിന് ഭൂമി വിട്ടുകൊടുത്തവർക്ക് നഷ്ടപ്പെട്ട ചുറ്റുമതിലും ഗേ​റ്റും പുനർനിർമ്മിച്ച് നൽകുന്നില്ലെന്നായിരുന്നു ബഷീറിന്റെ പരാതി.എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ മന്ത്റി വീണ്ടും ഇടപെടണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.ഇതിന് ശേഷമാണ് ബഷീർ ഏറനാടൻ ശൈലിയിൽ മന്ത്റിയെ 'പുന്നാര മിനിസ്​റ്ററേ' എന്ന് വിളിച്ചത്.എം.എൽ.എയുടെ ആവശ്യം ന്യായമാണെന്നും ചു​റ്റുമതിലും ഗേ​റ്റും നിർമ്മിക്കാനുള്ള നിർദേശം നൽകിയെന്നും മന്ത്റി മറുപടി നൽകി.നഷ്ടം നികത്തണമെന്ന പുന്നാര അംഗത്തിന്റെ ആവശ്യം പ്രസക്തമാണെന്നും റിയാസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.