തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് 4000 രൂപ ഓണം ബോണസും ബോണസിന് അർഹത ഇല്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അതേ നിരക്കാണിത്. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും 1000 രൂപ ഉത്സവബത്ത നൽകും. ശമ്പളത്തോടൊപ്പം വിതരണം ചെയ്യും.
എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം കണ്ടിൻജന്റ് ഉൾപ്പെടെയുള്ളവർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് അതേ നിരക്കിൽ ഉത്സവ ബത്ത ലഭിക്കും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തിദിനങ്ങൾ പൂർത്തിയാക്കിയവർക്ക് 1000 രൂപ ഓണം ബത്തയായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |