SignIn
Kerala Kaumudi Online
Saturday, 20 April 2024 5.45 AM IST

ഏഷ്യൻ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ; രണ്ട് മലയാളികൾ ഇന്ത്യൻ ടീമിൽ

ajmal

തിരുവനന്തപുരം: ജപ്പാനിലെ ഷിമാന്റോയിൽ വച്ച് നടക്കുന്ന ഏഷ്യൻ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്ക് രണ്ട് മലയാളി താരങ്ങളെ തിരഞ്ഞെടുത്തു.സെപ്തംബർ 3 മുതൽ 6 വരെ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ മലയാളി താരം കോഴിക്കോട് സ്വദേശി അജ്മൽ പി.പിയും (29), സെപ്തംബർ 1,2 തീയതികളിൽ നടക്കുന്ന അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട സ്വദേശി റിജു വി.റെജിയുമാണ് (22) ഇന്ത്യൻ ജേഴ്സി അണിയുന്നത്. സോഫ്റ്റ് ബോൾ വഴിയ സ്‌പോട്സ് കോട്ടയിൽ പോസ്റ്റൽ സർവീസിൽ കഴിഞ്ഞ വർഷം ജോലിയിൽ പ്രവേശിച്ച അജ്മൽ നിലവിൽ ഈറോഡ് ആർ.എം.എസിലെ ജീവനക്കാരനാണ്. കോഴിക്കോട് ആമംകുനിവയൽ എ.എച്ച് ഹൗസിൽ അഷറഫ്, മെഹ്ജാബി ദമ്പതിമാരുടെ മകനാണ്. അണ്ടർ 23 ടീമിലേക്ക് തിരഞ്ഞെടുത്ത റിജു വി റെജി പത്തനംതിട്ട കാതലിറ്റിക് കോളേജിലെ പി.ജി വിദ്യാർത്ഥിയുമാണ്. പത്തനംതിട്ട കൈപ്പട്ടൂർ വള്ളിക്കോട്ട് വീട്ടിൽ റെജി ജോർജിന്റേയും, ഏലിയാമ്മ റെജിയുടേയും മകനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SOFTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.