SignIn
Kerala Kaumudi Online
Thursday, 25 April 2024 7.06 AM IST

മയക്കുമരുന്നിനെതിരെ ചിത്രകലാ ക്യാമ്പ്

tur
മയക്കുമരുന്നിനെതിരെ കോടംതുരുത്ത് നേരറിവ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് അദ്ധ്യാപകൻ പി.ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ: കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ നേരറിവ് വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സ്ക്കൂൾ കുട്ടികൾക്കായി ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. . 48കുട്ടികളും അവരുടെ രക്ഷാകർത്താക്കളും പങ്കെടുത്തു. തുറവൂർ ടി.ഡി.എച്ച്.എസ്.എസിലെ അദ്ധ്യാപകൻ പി.ബി.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. കെ. പ്രതാപൻ അദ്ധ്യക്ഷനായി. ലളിതകലാ അക്കാദമി മുൻ പുരസ്കാരജേതാവ് ആർ വേണു ക്യാമ്പ് നയിച്ചു. ചങ്ങരം ഗവ.സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ഗീതാദേവി സമ്മാനം വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് ആലത്തറ, ഷൈലജൻ കാട്ടിത്തറ, ബിനീഷ് ഇല്ലിക്കൽ, കെ.ജി ശ്രീജേഷ്, എൻ.എസ്. സുമേഷ്,സേവ്യർ ആലത്തറ, രമ്യാ ലൈജു എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.