ചേർത്തല:കുരുന്നുകൾ ഒരുക്കിയ ചെണ്ടുമല്ലി തോട്ടത്തിൽ പൂക്കളുടെ വിളവെടുപ്പ് തുടങ്ങി. മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പൂക്കൃഷി. 200 ചുവട് ബന്തി തൈകളാണ് അദ്ധ്യാപികമാരായ ജയ സുജി,ലൈജു,അന്നമ്മ എന്നിവർ കുരുന്നുകളോടൊപ്പം ചേർന്നു നട്ടുപിടിപ്പിച്ചത്.
പൂർവ വിദ്യാർത്ഥിനിയും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗവുമായ അഡ്വ.ജലജ ചന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക ജോളി തോമസ്, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ,എം.പി.ടി.എ പ്രസിഡന്റ് ശാരിമോൾ, വൈസ് പ്രസിഡന്റ് ശ്രീദേവി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |