മല്ലപ്പള്ളി : ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ എഴുമറ്റൂർ - ചാലാപ്പള്ളി റോഡിൽ ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ 5 മണിയോടുകൂടി എഴുമറ്റൂർ ജംഗ്ഷന് സമീപം മണ്ണ് ഇടിഞ്ഞ് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റും തെങ്ങും നിലംപൊത്തുകയായിരുന്നു. എഴുമറ്റൂർ വിജയ ഭവനത്തിൽ ഗോപിനാഥൻ പിള്ളയുടെ പുരയിടത്തിലെ കയ്യാല ആണ് ഇടിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |