തിരുവല്ല: കനത്തമഴയെ തുടർന്ന് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ പുലർച്ചെ മുതൽ പെയ്ത പെരുമഴയിലാണ് റെയിൽവേ സ്റ്റേഷൻ വളപ്പിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടത്. പത്തുമണി വരെ മഴ തുടർന്നു. ഇവിടുത്തെ ഓടകൾ അടഞ്ഞുകിടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ പിന്നെയും മണിക്കൂറുകൾ വേണ്ടിവന്നു. കെട്ടിക്കിടന്ന വെള്ളത്തിലൂടെ പോകാൻ യാത്രക്കാരും വാഹനങ്ങളും ഏറെ ബുദ്ധിമുട്ടി. പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ചില വാഹനങ്ങളിലും വെള്ളംകയറി. അടഞ്ഞുകിടക്കുന്ന ജലനിർഗമന മാർഗ്ഗങ്ങൾ ശുചീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |