നെയ്യാറ്റിൻകര: ബോംബേറ് കേസിലെ പ്രതി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ഇന്നലെ അമരവിള ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 40 ഗ്രാം കഞ്ചാവുമായി കരമന സ്വദേശി അമ്പു എന്ന രാകേഷ് കൃഷ്ണൻ പിടിയിലായത്. തമിഴ്നാട് ബസിൽ തിരുവനന്തപുരത്തേക്കുളള യാത്രയിലാണ് കഞ്ചാവുമായി അറസ്റ്റിലായത് . 6 മാസം മുമ്പ് കിള്ളിപ്പാലത്തെ ലോഡ്ജിൽ കഞ്ചാവ് പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് ഇയാൾ. എക്സൈസ് ഇൻസ്പെക്ടർ സഹീർഷയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സലിം, റെജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സജി, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |