തൃശൂർ: ഉപഭോക്തൃ ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥ ജില്ലയിൽ ഇന്ന്. ചാലക്കുടി താലൂക്കിലെ മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന കലാജാഥ ഉച്ചയ്ക്ക് 12 ഓടെ മുകുന്ദപുരം താലൂക്കിലെ ആൽത്തറ ജംഗ്ഷൻ പരിസരത്തും വൈകിട്ട് നാലിന് തൃശൂർ താലൂക്കിലെ കോർപറേഷൻ ഓഫീസ് പരിസരത്തും പര്യടനപ്രദർശനം നടത്തും.
പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഹരിതഉപഭോഗം, പൊതുവിതരണ വകുപ്പിന്റെ വജ്രജൂബിലി തുടങ്ങി സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കലാജാഥ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |