കൊല്ലം: ജില്ലാപഞ്ചായത്ത് ആശ്രാമം മൈതാനത്ത് ആരംഭിക്കുന്ന സമൃദ്ധി 2022 വിപണന മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 4.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊല്ലം ശ്രീനാരായണ വിമൻസ് കോളേജിലെ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന വരവേൽപ്പ് പ്രോഗ്രാം. 6.30ന് ഇടുക്കി മറയൂരിൽ നിന്നുള്ള ഗോത്ര കലാകാരന്മാർ അണിയിച്ചൊരുക്കുന്ന മലപ്പുലയ നൃത്തം. സെപ്തംബർ 7 വരെയാണ് വിപണന മേള. പ്രവേശനം സൗജന്യം. 100 സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. പട്ടികവർഗ ഊരുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ, കൈത്തറി, ഖാദി, കയർ ഉത്പന്നങ്ങൾ, പരമ്പരാഗത ഉത്പന്നങ്ങൾ, ജില്ലാ പഞ്ചായത്ത് ഫാമുകളിലെയും ഘടക സ്ഥാപനങ്ങളിലെയും മറ്റ് സർക്കാർ വകുപ്പുകളിലെയും ഉത്പന്നങ്ങൾ, കൊമേഴ്സ്യൽ സ്റ്റാളുകൾ, കുടുംബശ്രീ ഫുഡ് കോർട്ട് മുതലായവ മേളയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും കലാപരിപാടികളും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |