പാലക്കാട്: ലക്ഷ്മി ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ആതുര സേവനം മഹത്തായ പ്രവൃത്തിയാണെന്ന് മന്ത്രി പറഞ്ഞു. വി.കെ. ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷനായി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ വി. മുരുകദാസ്, ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.വി.ബി. വേണു ഗോപാൽ, പി.വി. ജയഗോപാൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. റീത്ത, ജില്ലാ പൊലീസ് ഓഫീസർ ആർ. വിശ്വനാഥ്, ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. മേരി ജ്യോതി വിൽസൻ, ഡോ.രവി ജി. നായർ, ഡോ.വി.എ പ്രവീൺ, ടി.സുഭാഷ് എന്നിവർ സംസാരിച്ചു.
1972ൽ ഡോ.കല്യാണി ജി.മേനോനാണ് ആശുപത്രി സ്ഥാപിച്ചത്. സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ നടക്കും. ആഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ പാക്കേജുകളും കുറഞ്ഞനിരക്കിൽ ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |