SignIn
Kerala Kaumudi Online
Thursday, 28 March 2024 4.39 PM IST

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

guru
ശ്രീനാരായണ ഗുരു

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ 168ാം ജയന്തി സെപ്തം.10ന് വിവിധ പരിപാടികളോടെ ആഘോഷിക്കാൻ ശ്രീനാരായണ മിഷൻ തീരുമാനിച്ചു. ആഘോഷത്തോടനുബന്ധിച്ച് പ്രൈമറി വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവും ബിരുദ വിദ്യാർത്ഥികൾക്ക് പ്രബന്ധ മത്സരവും നടത്തും. പ്ളസ് വൺ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ 8136916318, 9447191115 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

പ്ളസ് വൺ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷാ ഫോറം ഓഫീസിൽ നിന്ന് ലഭിക്കും. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ നിർധനരായ ( ബി.പി.എൽ കുടുംബങ്ങൾക്ക് മുൻഗണന ) പ്ളസ് വൺ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. പൂരിപ്പിച്ച അപേക്ഷകൾ സെപ്തം. മൂന്നിനകം ശ്രീനാരായണ മിഷൻ, കണ്ണൂർ റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.