SignIn
Kerala Kaumudi Online
Friday, 29 March 2024 12.24 PM IST

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം ഭാഗികം

ksrtc-pension

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ തിങ്കളാഴ്ച മുതൽ പെൻഷൻ ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇന്നലെ ഉച്ചയോടെയാണ് മിക്കയിടങ്ങളിലും ഭാഗികമായി വിതരണം ചെയ്തത്.തെക്കൻ ജില്ലകളിലെ സഹകരണ ബാങ്കുകളെ സമീപിച്ചവർക്ക് തുക എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.സഹകരണ ബാങ്കുകളുടെ കൂട്ടായ്മയാണ് വായ്പയായി പെൻഷൻ നൽകുന്നത്.ഈ തുക പിന്നീട് സർക്കാർ തിരികെ നൽകും. പലിശ നിരക്ക് സംബന്ധിച്ച് തർക്കമുള്ളതിനാൽ ഇത്തവണ സഹകരണ കൂട്ടായ്മ രൂപീകരിക്കാൻ വൈകിയത്.എട്ടുശതമാനമായി പലിശ കുറച്ചതിനാൽ പണം മുടക്കാൻ നിരവധി സഹകരണ ബാങ്കുകൾ വിമുഖത കാണിച്ചു.ഇതോടെ ധനസമാഹരണം തടസപ്പെട്ടു.രണ്ടുമാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്.പ്രശ്നങ്ങൾ പരിഹരിച്ചതായും പെൻഷൻ വിതരണം ഇന്ന് പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.