കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകിട്ട് നാലിന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.തുടർന്ന് നെടുമ്പാശേരിയിൽ ബി.ജെ.പിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുയും കാലടി ശൃംഗേരിമഠം സന്ദർശിച്ച ശേഷം ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് മടങ്ങും. രാത്രി എട്ടിന് ഐലൻഡിലെ ടാജ് ഹോട്ടലിൽ ബി.ജെ.പി കോർകമ്മിറ്റി യോഗത്തിലും പങ്കെടുക്കും.വെള്ളിയാഴ്ച രാവിലെ 9.30ന് കൊച്ചി കപ്പൽശാലയിൽ നടക്കുന്ന ചടങ്ങിൽ വിമാനവാഹിനി വിക്രാന്തിന്റെ കമ്മിഷനിംഗ് പ്രധാനമന്ത്രി നിർവഹിക്കും.തുടർന്ന് ഹെലികോപ്റ്ററിൽ നെടുമ്പാശേരിയിൽ നിന്ന് മംഗലാപുരത്തേക്ക് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |