തിരുവനന്തപുരം: വാക്കുതർക്കത്തെ തുടർന്ന് ട്രാൻസ്ജെൻഡറെ കുത്തിപ്പരിക്കേല്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. കല്ലമ്പലം കരവാരം പുതുശേരിമുക്ക് കുന്നിൽ വീട്ടിൽ നാസറുദ്ദീനെയാണ് (52) ഫോർട്ട് പൊലീസ് പിടികൂടിയത്. കിഴക്കേകോട്ട ഗാന്ധിപ്പാർക്കിൽ ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.
പേരൂർക്കട സ്വദേശിയായ ട്രാൻസ്ജെൻഡർ മോചിതയ്ക്കാണ് (30) കുത്തേറ്റത്. ഗാന്ധിപ്പാർക്കിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മോചിതയുടെ കൈവശമുണ്ടായിരുന്ന പേനാക്കത്തി പിടിച്ചുവാങ്ങി നാസറുദ്ദീൻ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു. വയറിന് പരിക്കേറ്റ മോചിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസറുദ്ദീനെ റിമാൻഡ് ചെയ്തു.
ഫോട്ടോ: നാസറുദ്ദീൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |