ഗുരുവായൂർ : ഗുരുവായൂരപ്പന് തിരുമുൽക്കാഴ്ച്ചയായി ഗുരുവായൂർ ക്ഷേത്ര തിരുമുറ്റത്ത് അത്തപ്പൂക്കളം വിരിഞ്ഞു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ പൂക്കച്ചവടം നടത്തുന്ന വ്യാപാരികളാണ് അത്തം മുതൽ തിരുവോണം വരെ ക്ഷേത്രനടയിൽ പൂക്കളമൊരുക്കുന്നത്. 40 വർഷത്തിലധികമായി ക്ഷേത്രത്തിന് മുന്നിൽ പൂക്കളമൊരുക്കിയിരുന്ന ഗുരുവായൂരിലെ പൂ വ്യാപാരി പരേതനായ തേക്കത്ത് ഉണ്ണിക്കൃഷ്ണന്റെ മകൻ സന്ദീപിന്റെ വകയായിരുന്നു അത്തപ്പൂക്കളം. 22 അടി വ്യാസമുള്ള പൂക്കളമാണ് ക്ഷേത്ര തിരുമുറ്റത്ത് ഇട്ടിരിക്കുന്നത്. 15,000 രൂപയുടെ പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. സന്ദീപിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ പതിനഞ്ചോളം പേർ ചേർന്നായിരുന്നു പൂക്കളം ഒരുക്കിയത്. തിരുവോണ ദിനം വരെ ഇനിയുള്ള ദിവസങ്ങളിൽ ഗുരുവായൂരപ്പന്റെ തിരുമുറ്റത്ത് പൂക്കളം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |