SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.47 PM IST

ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി പാർക്ക് പൂട്ടുന്നു

birds

സിംഗപ്പൂർ സിറ്റി : സിംഗപ്പൂരിലെ ഏറ്റവും പഴയതും ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രവുമായ ജുറോംഗ് ബേർഡ് പാർക്ക് നീണ്ട 50 വർഷങ്ങൾക്ക് ശേഷം പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. തത്ത, ഫ്ലെമിംഗോ, പെൻഗ്വിൻ, പരുന്ത് തുടങ്ങി വിവിധ സ്പീഷീസുകളിലെ 3,500 ഓളം പക്ഷികളാണ് ഇവിടെയുള്ളത്. അതേ സമയം, പാർക്ക് അടയ്ക്കുന്നതിന് പിന്നാലെ മാൻഡായ് വൈൽഡ് ലൈഫ് റിസേർവിലെ ബേർഡ് പാരഡൈസ് എന്ന പുതിയ പാർക്കിലേക്ക് ഇവയെ മാറ്റി സ്ഥാപിക്കും. 2023 ജനുവരി 3 വരെയാകും ജുറോംഗ് ബേർഡ് പാർക്ക് പ്രവർത്തിക്കുക. 1971 ജനുവരി 3നായിരുന്നു പാർക്ക് പ്രവർത്തനം ആരംഭിച്ചത്.

2.5 ദശലക്ഷം ഡോളർ ചെലവിൽ നിർമ്മിച്ച പാർക്കിൽ പ്രതിവർഷം ഏകദേശം 850,000 സന്ദർഷകരെത്തുന്നതായാണ് കണക്ക്. 20.2 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന പാർക്കിൽ പക്ഷികളുടെ വിവിധ പ്രദർശനങ്ങളും ഷോകളും സംഘടിപ്പിക്കാറുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പക്ഷികളുടെ പാർക്കാണിത്. 1971ൽ 60 സ്പീഷീസിലെ 1,000 പക്ഷികളായിരുന്നു പാർക്കിലുണ്ടായിരുന്നത്. ഇന്ന് 400 ലേറെ സ്പീഷീസിലെ പക്ഷികൾ ഇവിടെയുണ്ടെന്ന് കരുതുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.