തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കണ്ടറി പ്രവേശനം നേടിയത് 3,27,779 പേർ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനം നേടിയവർ 23,377 പേർ. മൊത്തം 3,51,156 പേരാണ് പ്ലസ് വണ്ണിന് ഈ വർഷം പ്രവേശനം നേടിയത്.
മെറിറ്റ് സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 2,58,180 ഉം സ്‌പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയവരുടെ എണ്ണം 2,347 ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയവരുടെ എണ്ണം 21,844 ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയവരുടെ എണ്ണം 26,874 ഉം ആണ്.