കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അലിൻചുവട് എൻ.എസ്.എസ് ഹാളിൽ ഓണം വ്യാപാരമേളയും ഓണച്ചന്തയും ആരംഭിച്ചു. ഗൃഹോപകരണങ്ങൾ, ചേന്ദമംഗലം കൈത്തറി, ഖാദി വസ്ത്രങ്ങൾ, കുടുംബശ്രീ ഉത്പ്പന്നങ്ങൾ എന്നിവയും സർക്കാർ സബ്സിഡിയോടെയുള്ള പലചരക്ക്, പച്ചക്കറി സാധനങ്ങളുമാണ് വിറ്റഴിക്കുന്നത്. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. കണയന്നൂർ അസി. രജിസ്ട്രാർ കെ. ശ്രീലേഖ, കൗൺസിലർമാരായ സി.ഡി. വത്സലകുമാരി, കെ.ബി. ഹർഷൽ, ജോജി കുരീക്കോട്, എം.ബി. മുരളീധരൻ, കെ.എ. അഭിലാഷ്, എസ്. മോഹൻദാസ്, എൻ.എ. അനിൽകുമാർ, സെക്രട്ടറി എം.എൻ. ലാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |