മുണ്ടക്കയം . ഐ സി ഡി എസ് കാഞ്ഞിരപ്പളളി അഡീഷണൽ പ്രോജക്ടിൽ പോഷകാഹാര വാരാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ ടി റേച്ചൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി കെ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. മാദ്ധ്യമ പ്രവർത്തകൻ നൗഷാദ് വെംബ്ലി, ഐ സി ഡി എസ് സൂപ്പർവൈസർ ജെനിറ്റ് ജെയിംസ്, പഞ്ചായത്തംഗങ്ങളായ ജോമി തോമസ്, സിനിമോൾ തടത്തിൽ, ഷീബാ ദിഫായിൻ, ഷീല ഡോമിനിക്, ലിസിജി, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് , ടീം ലീഡർ റംലത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |