കോട്ടയം . ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ഓണം വിപണന മേളയ്ക്കും വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംരംഭക ഉത്പന്ന വിപണന മേളയായ ഓണം എക്സ്പോയ്ക്കും തുടക്കം. തിരുനക്കര മൈതാനത്ത് നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള കുടുംബശ്രീ കൂട്ടായ്മകളുടെയും സ്വയം സംരംഭകരുടെയും ചെറുകിട വ്യവസായ യൂണിറ്റുകളുടെയും ഉത്പന്നങ്ങളാണ് വിൽക്കുന്നത്. പേപ്പർ ബാഗുകളും തുണി സഞ്ചികളും മുതൽ സോളാർ ഉപകരണങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളും വരെ മേളയിലുണ്ട്. കുടുംബശ്രീ യൂണിറ്റുകളും ചെറുകിട സംരംഭകരും ഉത്പാദിപ്പിച്ച ഉപ്പേരികളും കറിപ്പൊടികളും ധാന്യപ്പൊടികളും കാപ്പിപ്പൊടിയും ചക്കപ്പൊടി ഉപയോഗിച്ച് കൊണ്ടുള്ള പുട്ടുപൊടിയും ദോശമാവും പാസ്തയുമെല്ലാം മേളയിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |