തിരുവനന്തപുരം: ടെസ്റ്റ് പർച്ചേസിന്റെ പേരിൽ ജി.എസ്.ടി വകുപ്പിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ തിരക്കുള്ള സമയത്ത് കടകളിൽ കയറി ബുദ്ധിമുട്ടിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കുറ്റപ്പെടുത്തി. സർക്കാരിന്റെ ലക്കി ആപ്പുമായി സഹകരിക്കുന്ന സ്ഥാപനങ്ങളിൽപോലും മന:പൂർവം അസൗകര്യമുണ്ടാക്കുന്നു. ഓണനാളുകളിൽ സമാധാനപരമായി വ്യാപാരം നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കണം.
ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ പ്ലാസ്റ്റിക് നിരോധനത്തിൽ ഇളവ് അനുവദിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |