തിരുവനന്തപുരം: ആരോഗ്യ ശാസ്ത്ര സർവകലാശാല യൂണിയൻ സൗത്ത് സോൺ കലോത്സവമായ 'ആസാദി 2022' ന്റെ രണ്ടാം ദിനത്തിൽ 87 പോയിന്റുകളോടെ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് മുന്നിലെത്തി. കൊല്ലം ഗവ. മെഡിക്കൽ കോളേജ് 74 പോയിന്റോടെ രണ്ടാം സ്ഥാനത്തും ശ്രീഗോകുലം മെഡിക്കൽ കോളേജ് 50 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കോളേജുകളിലെ മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന മത്സരങ്ങളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദേവിക ഹരി ഗസൽ ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ കുച്ചിപ്പുടിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അൽക്ക കെ.സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മന്ത്രി വീണാ ജോർജാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. മേള നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |