SignIn
Kerala Kaumudi Online
Friday, 19 April 2024 3.50 PM IST

മംഗലം കേരകർഷക ഫെഡറേഷന് ദേശീയ പുരസ്‌ക്കാരം

coconut

തിരൂർ: മംഗലം ഗ്രാമപഞ്ചായത്ത് പ്രവർത്തന പരിധിയായി 2014ൽ രൂപീകരിച്ച മംഗലം കേര കർഷക ഫെഡറേഷനെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. കേന്ദ്ര നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച ഫെഡറേഷനുകൾക്കുള്ള അവാർഡിനാണ് കഴിഞ്ഞ എട്ട് വർഷത്തെ പ്രവർത്തനം വിലയിരുത്തി മംഗലം ഫെഡറേഷനെ തിരഞ്ഞെടുന്നത്. കർഷകർക്ക് വളം, ഇടവിള, തെങ്ങ് വെട്ടിമാറ്റൽ, ഉപകരണങ്ങൾ, നഴ്സറി എന്നിവ വഴി ഏതാണ്ട് ഒരുകോടിയിൽ പരം രൂപയുടെ സഹായങ്ങളാണ് ഫെഡറേഷൻ കർഷകർക്ക് 2017-18 കാലഘട്ടത്തിൽ ലഭ്യമാക്കിയത്. സംസ്ഥാനത്ത് തന്നെ ആറുവർഷത്തിലധികമായി കർഷകരിൽ നിന്നും നാളികേരം സംഭരിക്കുന്ന കേരളത്തിലെ ഏക സംഘടന കൂടിയാണ് മംഗലം ഫെഡറേഷൻ. ഇതുകൂടി പരിഗണിച്ചാണ് സംസ്ഥാന സർക്കാർ ജില്ലയിലെ ഒരു നാളികേര സംഭരണ കേന്ദ്രമായി ഫെഡറേഷനെ തിരഞ്ഞെടുത്തത്. അവാർഡ് ലോക നാളികേര ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമാർ സമ്മാനിക്കും. അവാർഡ് സ്വീകരിക്കുന്നതിന് ഫെഡറേഷൻ ഭാരവാഹികളായ കെ.കെ.മുഹമ്മദലി ഹാജി, ഇബ്രാഹിം ചേന്നര, വി.വി.ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘം ലോക നാളികേര ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.