വരന്തരപ്പിള്ളി : പാലപ്പിള്ളി മേഖലയിൽ റബർ തോട്ടങ്ങളിലും ജനവാസ മേഖലകളിലുമെത്തി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാനകളെ തുരത്താൻ വനം വകുപ്പെത്തിക്കുന്ന കുങ്കിയാനകൾ ഇന്ന് രാത്രി പാലപ്പിള്ളിയിലെത്തും. വയനാട്ടിൽ സംരക്ഷിക്കുന്ന കുങ്കിയാനകളിൽ വിക്രമും ഭരത്തുമാണ് പാലപ്പിള്ളിയിലെത്തുന്നത്.
ആനകൾക്കൊപ്പം രണ്ട് പാപ്പാന്മാർ, രണ്ട് സഹായികൾ, ആനയ്ക്ക് ഭക്ഷണം തയ്യാറാക്കുന്നവർ ഉൾപ്പെടെ ആറ് പേർ ഉണ്ടാകും. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്താനുള്ള പദ്ധതികൾ അസൂത്രണം ചെയ്യുന്നതിന് ഇന്ന് ചിമ്മിനി ബംഗ്ളാവിൽ ബന്ധപെട്ടവരുടെ യോഗം നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളെ തുരത്താൻ പോയിട്ടുള്ള ആനകളാണ് പാലപ്പിള്ളിയിലെത്തുന്ന വിക്രമും, ഭരതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |