കായംകുളം: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് അത്തപ്പൂക്കളം തീർത്തു. തുടർന്ന് കലാ പരിപാടികൾ നടന്നു.
അത്തപ്പൂക്കളം ഇടുന്നതിനുള്ള പൂവ് വലിയ വിലക്കുറവിൽ കുടുംബശ്രീകളിൽ നിന്നും ലഭിക്കും. സി.ഡി.എസിന്റെ നേതൃത്വത്തിൽ 3, 4, 5 തീയതികളിൽ വടക്കേ ആഞ്ഞിലിമൂട്ടിൽ ഓണ വിപണന മേള നടക്കും.
3, 4, 5, 6 തീയതികളിൽ കൃഷിഭവന്റെ നേതൃത്വത്തിൽ നാടൻ പച്ചക്കറി വിപണന മേള ദേവികുളങ്ങരയിൽ സംഘടിപ്പിക്കും.ഇവിടെ എല്ലാ സാധനങ്ങൾക്കും 20ശതമാനം വിലക്കുറവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |