വിജയ് ദേവരകൊണ്ട നായകനായി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗർ നേരിട്ട പരാജയം ഭയപ്പെടുത്തുന്നതാണെന്ന് സഹ നിർമ്മാതാവ് ചാർമി കൗർ. റിലീസ് നീണ്ടുപോയത് പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ പ്രേക്ഷകർക്ക് ഒറ്റ ക്ളിക്കിൽ കണ്ടന്റ് വീട്ടിലിരുന്നുതന്നെ ലഭിക്കുന്നു. വലിയ ബഡ്ജറ്റ് ചിത്രങ്ങൾ പോലും ഒറ്റക്ളിക്കിൽ വീട്ടിലിരുന്നു മുഴുവൻ കുടുംബത്തിനും കാണാൻ സാധിക്കും. ഒരുമാസം മുമ്പ് ഇറങ്ങിയ ബിമ്മിസാര, സീതാരാമം, കാർത്തികേയ 2 എന്നീ മൂന്നു ചിത്രങ്ങൾ മികച്ച കളക്ഷനാണ് തിയേറ്ററിൽ നിന്നു നേടിയത്. ഇതും ഈ രാജ്യത്തു തന്നെയാണ് സംഭവിക്കുന്നത്. സൗത്തിൽ ഉള്ളവർ സിനിമാ ഭ്രാന്തന്മാരാണെന്ന് നമുക്ക് ഉൗഹിക്കാൻ പറ്റില്ലല്ലോയെന്നും ചാർമി കൗർ പറയുന്നു. കാട്ടുചെമ്പകം, ആഗതൻ, താപ്പാന എന്നീ ചിത്രങ്ങളിലൂടെ നടി എന്ന നിലയിൽ ചാർമി മലയാളത്തിനും പരിചിതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |