ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ പ്രതിനായകനായി എത്തുന്ന വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി. വിജയ് സേതുപതി ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. നയൻതാരയുടെയും അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയൻതാര അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |