തുറവൂർ: അരൂരിൽ വ്യാപാര കെട്ടിടത്തിന് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിലായി. അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനെയാണ് ദേശീയപാതയിൽ കുത്തിയതോട് ചമ്മനാടിനു സമീപം, ഇയാളുടെ വീട്ടിലേക്കുള്ള വഴിയിൽ വച്ച് ആലപ്പുഴ വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇന്നലെ രാത്രി 7 നായിരുന്നു സംഭവം.
രണ്ടു ലക്ഷം രൂപയാണ് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. പണം നൽകാത്തതിന്റെ പേരിൽ അനുമതി നിഷേധിച്ചു. സെക്രട്ടറിയുടെ പിടിവാശി കാരണം നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ഒരു ലക്ഷം രൂപ നൽകാമെന്ന് അപേക്ഷകൻ സമ്മതിക്കുകയും വിവരം വിജിലൻസിന് കൈമാറുകയും ചെയ്തു. ഇന്നലെ വൈകിട്ട് വീട്ടിലേക്കുള്ള വഴിയിലെത്താൻ സെക്രട്ടറി ആവശ്യപ്പെട്ടു. പണം കൈമാറുന്നതിനിടെ മണിയപ്പനെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |