പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയൻ പരിധിയിലെ പതിനാറ് സ്വയം സഹായ സംഘങ്ങൾക്ക് ലോൺ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പറളി ധനലക്ഷ്മി ബാങ്ക് മാനേജർ അനിഷ ഒരകോടി അമ്പത്തിരണ്ട് ലക്ഷം രൂപയുടെ ചെക്ക് യൂണിയൻ ഭാരവാഹികൾക്ക് കൈമാറി.
യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, യോഗം ഡയറക്ടർമാരായ ടി.സി. സരേഷ് ബാബു, സരേഷ് കളത്തിൽ, കെ.വി. രാമകൃഷ്ണൻ, കെ.എം. പ്രദീപ്, പി. മുരളീധരൻ, സി.യു. സുജിത് കുമാർ, എം.എം. ചെന്താമരാക്ഷൻ, പ്രശാന്ത് ചാത്തംകണ്ടം, സുശീല ഉണ്ണിക്കൃഷ്ണൻ, ശഷിജ ശശികുമാർ, അനിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |