ലണ്ടൻ: ഫ്രഞ്ച് ഡിഫൻഡർ വെസ്ലി ഫോഫാനയെ ലെസ്റ്റർ സിറ്റിയിൽ നിന്ന് സ്വന്തമാക്കി ഇംഗ്ലീഷ് ക്ളബ് ചെൽസി. 646 കോടിയോളം രൂപ മുടക്കിയാണ് 21 കാരനായ ഫോഫാനയെ ഏഴുവർഷത്തെ കരാറിൽ ചെൽസി റാഞ്ചിയത്.
പുതിയ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിലെത്തുന്ന മൂന്നാമത്തെ പ്രതിരോധതാരമാണ് ഫോഫാന. നേരത്തേ നാപ്പോളിയിൽ നിന്ന് വെറ്ററൻ താരം കലിദോ കൗലിബാലിയെയും ബ്രൈട്ടണിൽ നിന്ന് മാർക്ക് കുക്കുറെല്ലയേയും ടീമിലെത്തിച്ചിരുന്നു. ലെസ്റ്ററിനുവേണ്ടി 52 മത്സരങ്ങളിൽ പന്തുതട്ടിയ ഫോഫാന 2020-ൽ സെയ്ന്റ് എറ്റിയെനിലാണ് കരിയർ ആരംഭിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കളിയിൽ സതാംപ്ടണിനോട് തോറ്റ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ടീം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |