കാൻബെറ : പഞ്ചാബി ഗായകൻ നിർവൈർ സിംഗ് ( 42 ) ഓസ്ട്രേലിയയിൽ മെൽബണിന് സമീപമുണ്ടായ കാർ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3.30ന് ഡിഗ്ഗേഴ്സ് റെസ്റ്റിലെ ബുല്ല - ഡിഗ്ഗേഴ്സ് റെസ്റ്റ് റോഡിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ഒരു കിയ സെഡാൻ കാർ നിയന്ത്രണംവിട്ട് ഇടിച്ചാണ് അപകടമുണ്ടായത്. ഈ കാർ ഓടിച്ചിരുന്ന 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് വാഹനങ്ങളിലും ഈ കാർ ഇടിച്ചിരുന്നു. നിർവൈർ ജോലി സ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം. ഒമ്പത് വർഷം മുമ്പാണ് നിർവൈർ ഓസ്ട്രേലിയയിലെത്തിയത്. ' മൈ ടേൺ " എന്ന ആൽബത്തിലെ ' തേരെ ബിനാ " എന്ന ഗാനത്തിലൂടെയാണ് നിർവൈർ പ്രശസ്തനായത്. ദാർദ - അ - ദിൽ, ജെ റുസ്ഗി, ഫെരാരി ഡ്രീം, ഹിക്ക് തോക്ക് കെ തുടങ്ങിയവയാണ് മറ്റ് ഗാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |