SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.15 PM IST

പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്ന 'പാൽതു ജാൻവർ', റിവ്യൂ

palthu-janwar

കുമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'പാൽതു ജാൻവർ'. ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സം​ഗീത് പി രാജനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇഷ്‌ടമില്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന പ്രസൂൽ കൃഷ്ണകുമാർ എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'പാൽതു ജാൻവർ'. ഇഷ്ടമേഖല ഗ്രാഫിക് ഡിസെെനിംഗ് ആണെങ്കിലും കുടിയാന്മല മൃഗാശുപത്രിയിലെ ലെെവ്‌സ്റ്റോക് ഇൻസ്‌പെക്‌ടർ തസ്തികയിലേക്കാണ് ജീവിത സാഹചര്യം പ്രസൂലിനെ കൊണ്ടെത്തിക്കുന്നത്. മൃഗപരിചരണം താത്പര്യമില്ലാത്ത യുവാവിന്റെ ആശങ്കകളും പരിചയക്കുറവുകളും രസകരമായി ആദ്യപകുതിയിൽ അവതരിപ്പിക്കുന്നുണ്ട്.

palthu-janwar

മൃഗാശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന കഥയായതിനാൽ തന്നെ മൃഗങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ടാം പകുതിയിലേയ്‌ക്കെത്തുമ്പോൾ ചിത്രം ഒരു സംഭവത്തെ മുൻനിർത്തിയാണ് പുരോഗമിക്കുന്നത്. തങ്ങളുടെ നേട്ടത്തിനായി സ്വന്തം സുരക്ഷ നോക്കുകയും മറ്റുള്ളവരെ ബലിയാടാക്കുകയും ചെയ്യുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്. അധികാരം ദുർവിനിയോഗം ചെയ്യപ്പെടുമ്പോൾ അർഹരായവർ അവഗണിക്കപ്പെടുന്നതും ഗ്രാമങ്ങളിലെ കൊച്ചുപ്രശ്നങ്ങളുമൊക്കെ ഹാസ്യരൂപേണ ചിത്രത്തിൽ വിഷയമാകുന്നുണ്ട്.

palthu-janwar

മൃഗാശുപത്രിയിലെ ഡോക്‌ടർ മുതൽ കുടുംബവും നാട്ടുകാരും വരെ എതിരാകുമ്പോൾ 'സ്റ്റെഫി' എന്ന നായികാ കഥാപാത്രം മാത്രമാണ് പ്രസൂലിന് ആശ്വാസമാകുന്നത്. സ്റ്റെഫിയായി വേഷമിട്ട ശ്രുതി സുരേഷ് തന്റെ കഥാപാത്രത്തെ ഭദ്രമാക്കി. ആഗ്രഹിച്ച ജോലി ലഭിക്കാതെ, കിട്ടിയ തൊഴിൽ ചെയ്യേണ്ടിവന്ന ചെറുപ്പക്കാരനെ ബേസിലും മികച്ചതാക്കി.

ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

palthu-janwar

ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ തങ്ങളുടെ ഭാഗം ഭംഗിയാക്കി. മൃഗാശുപത്രിയിലെ പ്രധാന ഡോക്‌ടറായി വേഷമിട്ട ഷമ്മി തിലകനും വാർഡ് മെമ്പറായ ഇന്ദ്രൻസും വികാരിയായി എത്തുന്ന ദിലീഷ് പോത്തനും നാട്ടുകാരനായി എത്തുന്ന ജോണി ആന്റണിയും പ്രേക്ഷകരുടെ കെെയടി നേടുന്നുണ്ട്.

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതം മികവ് പുലർത്തി. ചിത്രത്തിലെ ഗാനങ്ങൾ റിലീസിന് മുൻപെ ശ്രദ്ധ നേടിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന 'പാൽതു ജാൻവറി'ന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് രൺദീവെയാണ്.

palthu-janwar

ചെറിയൊരു കഥ ഭംഗിയായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. വമ്പൻ ട്വിസ്റ്റുകളോ ടെൻഷനടിപ്പിക്കുന്ന കഥാസന്ദർഭങ്ങളോ പ്രതീക്ഷിച്ച് സമീപിക്കേണ്ട ചിത്രമല്ലിത്. ഈ വർഷത്തെ ആദ്യ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ 'പാൽതു ജാൻവർ' ഒരു കോമഡി ഫീൽഗുഡ് എന്റർടെയിനറാണ്.

ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്നില്ലെങ്കിലും സിറ്റുവേഷണൽ കോമഡികൾ കൊണ്ട് ചിത്രം സമ്പന്നമാണ്. മാനസിക സംഘർഷങ്ങളൊന്നുമില്ലാതെ ഓണക്കാലത്ത് കുടുംബത്തോടൊപ്പം തിയേറ്ററിൽ നിന്ന് തന്നെ ആസ്വദിക്കാനാകുന്ന കൊച്ചു ചിത്രമാണ് 'പാൽതു ജാൻവർ'.

palthu-janwar

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALTHU JANWAR, PALTHU JANWAR MOVIE, REVIEW, MOVIE REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.