SignIn
Kerala Kaumudi Online
Friday, 19 April 2024 9.39 AM IST

ചാക്കോച്ചനു പിന്നാലെ ടൊവിനോയും ചെറുവത്തൂരിൽ

അജയന്റെ രണ്ടാം മോഷണം ഒക്ടോബർ 10ന് ആരംഭിക്കും

107 ദിവസത്തെ ചിത്രീകരണം

ss

​ജി​തി​ൻ​ ​ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം​ ​എ​ന്ന​ ​ചി​ത്ര​ത്തിന്റെ ചിത്രീകരണം ഒക്ടോബർ 10ന് ചെറുവത്തൂരിൽ ആരംഭിക്കും. ഒരു ഷെഡ്യൂളിൽ നൂറ്റി ഏഴു ദിവസത്തെ ചിത്രീകരമാണ് പ്ളാൻ ചെയ്യുന്നത്. ​കാസർകോടൻ ഗ്രാമമായ ചെറുവത്തൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു അൻപത് കോടി ക്ളബിൽ ഇടം നേടിയ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് ചിത്രീകരിച്ചത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ടൊവിനോ- നിമിഷ സജയൻ ചിത്രം അദൃശ്യ ജാലകങ്ങൾ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. ഈ ചിത്രം പൂർത്തിയായ ശേഷം ടൊവിനോ അഭിനയിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കൂടുതൽ സിനിമകൾ ചെറുവത്തൂരിലേക്ക് എത്തുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ് ഇതിൽ ഏറെയും. കാസർകോടെ മികച്ച കലാകാരൻമാർക്ക് ഈ സിനിമകളുടെ ഭാഗമാകാൻ കഴിയുന്നുണ്ട്. തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​കൃ​തി​ ​ഷെ​ട്ടി​ ആണ്​ അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണത്തിലെ നായിക. ​ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ഒരുങ്ങുന്ന ചിത്രത്തിൽ ​ ​മ​ണി​യ​ൻ,​ ​അ​ജ​യ​ൻ,​ ​കു​ഞ്ഞി​കേ​ളു​ ​എ​ന്നീ​ ​മൂ​ന്നു​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ടൊ​വി​നോ​ ​തോ​മ​സ് ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ 1900,​ 1950,​ 1990​ ​എ​ന്നീ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് ​ക​ഥ​ ​ന​ട​ക്കു​ന്ന​ത്.​ ​ടൊ​വി​നോ​ ​തോ​മ​സ് ​ആ​ദ്യ​മാ​യി​ ​ട്രി​പ്പി​ൾ​ ​റോ​ളി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ക​ള​രി​ക്ക് ​ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചി​ത്ര​മാ​ണ് അ​ജ​യ​ന്റെ​ ​ര​ണ്ടാം​ ​മോ​ഷ​ണം.​ ​സു​ജി​ത് ​ന​മ്പ്യാ​ർ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ ത​മി​ഴി​ൽ​ ​ക​ന​ ​തു​ട​ങ്ങി​യ​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​സം​ഗീ​തം​ ​ഒ​രു​ക്കി​യ​ ​ദി​ബു​ ​നൈ​നാ​ൻ​ ​തോ​മ​സാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ൻ​ ​:​ ​ബാ​ദു​ഷ.​ ​യു.​ജി.​ ​എം​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​സ​ഖ​റി​യ​ ​തോ​മ​സും​ ​ശ്രീ​നാ​ഥും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​പി.ആർ.ഒ പി.ശിവപ്രസാദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOVINO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.