SignIn
Kerala Kaumudi Online
Friday, 19 April 2024 2.21 PM IST

നമിത പ്രമോദ് ചിത്രം ഇരവ്

mm

ശ്യാംധർ സംവിധാനം ചെയ്യുന്ന ഇരവ് എന്ന ചിത്രത്തിൽ നമിത പ്രമോദ് നായിക . വാഗമണ്ണിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ഡാനിയേൽ ബാലാജി എന്നിവരാണ് മറ്റു താരങ്ങൾ.അൻവർ,പൈസ പൈസ, ലാൽബാഗ് ,ടീം 5 എന്നീ ചിത്രങ്ങൾക്കുശേഷം സെലീബിസ് ആൻഡ് റെഡ് കാർപ്പെറ്റിന്റെ ബാനറിൽ രാജ് സഖറിയാസാണ് നിർമ്മാണം. ത്രില്ലർ ഗണത്തിൽപെട്ട ചിത്രമായിരിക്കുമെന്നാണ് വിവരം .അതേസമയം നാദിർഷ സംവിധാനം ചെയ്ത ഇൗശോ ആണ് റിലീസിന് ഒരുങ്ങുന്ന നമിത പ്രമോദ് ചിത്രം.ഒ.ടി.ടി റിലീസായി എത്തുന്ന ചിത്രത്തിൽ ജയസൂര്യ ആണ് നായകൻ. റഹ്‌മാൻ ചിത്രം എതിരെ, ആസിഫ് അലിയുടെ രഞ്ജിത് സിനിമ എന്നീ ചിത്രങ്ങളിലും നമിതയാണ് നായിക. ഇരുചിത്രങ്ങളും ചിത്രീകരണം പൂർത്തിയായതാണ്.മാത്യു തോമസ് ബാഡ്മിന്റൺ താരമായി എത്തുന്ന കപ്പ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി നമിത എത്തുന്നുണ്ട്. നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ഇന്ദ്രൻസ് എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം റിയ ഷിബു നായികയായി എത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAMITHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.