തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സ്മാർട്ട് പൊലീസിംഗ് അവാർഡ് കേരള പൊലീസിന്റെ അഞ്ച് വിഭാഗങ്ങൾക്ക് ലഭിച്ചു. സ്പെഷ്യൽ ജൂറി അവാർഡും കേരള പൊലീസിനാണ്. ന്യൂഡൽഹിൽ നടന്ന ചടങ്ങിൽ ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി രാജ്പാൽ മീണ പുരസ്കാരങ്ങൾ സ്വീകരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തിൽ ചിരി എന്ന ഓൺലൈൻ ഹെല്പ് ലൈൻ പദ്ധതിക്കാണ് അവാർഡ്. മാനസികസംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ടെലിഫോണിലൂടെ കൗൺസലിംഗ് നൽകുന്ന പദ്ധതിയാണിത്.
കമ്മ്യൂണിറ്റി പൊലീസിംഗ് വിഭാഗത്തിൽ കേരള പൊലീസ് അസിസ്റ്റന്റ് എന്ന ചാറ്റ് ബോട്ട് സർവീസും, ദുരന്ത മേഖലകളിലെ അടിയന്തര ഇടപെടൽ വിഭാഗത്തിൽ ഡിസാസ്റ്റർ ആൻഡ് എമർജൻസി റെസ്പോൺസ് സംവിധാനവും, പരിശീലന വിഭാഗത്തിൽ മൈൻഡ്ഫുൾ ലൈഫ് മാനേജ്മെന്റും, മറ്റ് പൊലീസ് സംരംഭങ്ങൾ പരിഗണിച്ചതിൽ സെന്റർ ഫോർ എംപ്ലോയി എൻഹാൻസ്മെന്റ് ആൻഡ് ഡെവലപ്മെന്റും അവാർഡിന് അർഹമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |