മട്ടാഞ്ചേരി: ഓണാഘോഷത്തോടനുബന്ധിച്ച് ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ സ്കൂളിൽ വിദ്യാർത്ഥികളുടെ അമ്മമാർക്കായി പായസ പാചക മത്സരം നടത്തി. മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ലാ ഓഫീസ് സൂപ്രണ്ട് സീന രാജൻ മത്സരം ഉദ്ഘാടനം ചെയ്തു .പി .ടി .എ മുൻ പ്രസിഡൻറ് എം .എം.സലീം അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകരായ ജോളി ഭാസ്ക്കർ ,അൻജം ഭായി , അദ്ധ്യാപകരായ സിന്ധു ,അബ്ദുൽ ഗനി സ്വലാഹി ,പി.ടി എ ഭാരവാഹി നബിയ എന്നിവർ സംസാരിച്ചു . മത്സരത്തിൽ അനീസ ,ഷാനി ,ഫാസില എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |