SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.43 PM IST

വൈതൽമലയിലേയ്ക്ക് ട്രാക്ക് പാത്ത്

vytalmala

ആലക്കോട് : കണ്ണൂർ ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ വൈതൽമലയിലേയ്ക്ക് ട്രക്ക്പാത്ത് നിർമ്മിക്കുന്നതിന് ജോൺ ബ്രിട്ടാസ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 17,85 ലക്ഷം രൂപ അനുവദിച്ചു. ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ല് റൂട്ടിൽ വനത്തിനുള്ളിലെ 1.5 കി.മീറ്റർ ദൂരം നിലവിലുള്ള നടപ്പാതയുടെ നവീകരണത്തിനാണ് തുക വിനിയോഗിക്കുന്നത്. വനത്തിനുള്ളിലൂടെയുള്ള ട്രക്ക്പാത്ത് നിർമ്മാണത്തിന് ജില്ലാകളക്ടറും ഡി.എഫ്.ഒയും ഭരണാനുമതി നൽകിക്കഴിഞ്ഞു. നിർദ്ദിഷ്ട പൈതൽമല, പാലക്കയംതട്ട് ടൂറിസം സർക്യൂട്ടിൽ കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശങ്ങളെയും ഉൾപ്പെടുത്തണമെന്നുകാണിച്ച് ആലക്കോട് പഞ്ചായത്തംഗവും സി.പി.എം നേതാവുമായ കെ.പി.സാബു നൽകിയ നിവേദനത്തെത്തുടർന്നാണ് ജോൺ ബ്രിട്ടാസ് തുക അനുവദിച്ചത്. സെ്ര്രപംബർ അഞ്ചിന് വൈകുന്നേരം 4 മണിക്ക് കാപ്പിമലയിൽ വെച്ച് ജോൺ ബ്രിട്ടാസിന് നാട്ടുകാർ പൗരസ്വീകരണം നൽകും. കാപ്പിമല, മഞ്ഞപ്പുല്ല് പ്രദേശങ്ങൾ സന്ദർശിച്ച് അതുവഴിയുള്ള ടൂറിസം വികസന സാദ്ധ്യതകളും എം പി വിലയിരുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.