കണ്ണൂർ:ലഹരിക്കെതിരെ ജനകീയ കവചമെന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ സദസ് നടത്തി. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയക്കെതിരെ ഡി.വൈ. എഫ്. ഐ നടത്തുന്ന പോരാട്ടത്തിന് എല്ലാവിഭാഗമാളുകളുടെയും സഹായം തേടുമെന്ന് വി.കെ സനോജ് പറഞ്ഞു.
ലഹരിമാഫിയ വിദ്യാർത്ഥികളിലും യുവജനങ്ങളിലുംപിടിമുറുക്കിയിരിക്കുന്ന അവസ്ഥ അത്യന്തം ഭീകരമാണ്. ഇതിനെതിരെ ജനകീയ പിൻതുണയോടെ അതിശക്തമായ ചെറുത്തുനിൽപ്പ് ഡി.വൈ. എഫ്. ഐ നടത്തുമെന്ന് വി.കെ.സനോജ് പറഞ്ഞു. കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ഡി.വൈ. എഫ്. ഐജില്ലാ പ്രസി.മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ, മോൺസിഞ്ഞോർ ഡോ.ക്ലാരൻസ് പാലിയത്ത്, അബ്ദുൾറഷീദ് സഖാഫി മെരുവമ്പായി, എം.ഷാജർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |